കവിത തുലനം എം.വേണു.
ഞാനൊരു ചിത്രകാരനായിരുന്നെങ്കില്‍
നീയെന്റെ വര്‍ണ്ണശഭളിമയാര്‍ന്ന ചിത്രമായേനേ
ഞാനൊരു കവിയായിരുന്നെങ്കില്‍ നീയതിന്റെ
വൃത്തവും അലങ്കാരമായിരുന്നേനേ
ഞാനൊരു ഗ്രന്ഥകാരനായിരുന്നെങ്കില്‍
നീയതിലെ അനശ്വരപാത്രമായിരുന്നേനേ
ഞാനൊരു പുഷ്പമായിരുന്നെങ്കില്‍
നീയതിന്റെ സുഗന്ധമായിരുന്നേനേ
ഞാനൊരു പര്‍ണകുടീരമായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന ചാരുലതയായേനേ
ഞാനൊരു തേന്മാവായിരുന്നെങ്കില്‍
നീയതില്‍ പടരുന്ന മുല്ലവള്ളിയായേനേ
ഞാനൊരു തിരമാലയായിരുന്നെങ്കില്‍
നീയതില്‍ സുവര്‍ണമെത്തകള്‍ വിരിക്കുന്ന
മണല്‍തിട്ടകള്‍ ആയേനേ
ഞാനൊരു മിന്നാമിനുങ്ങായിരുന്നെങ്കില്‍
നീയതിന്റെ മാന്ത്രിക നുറുങ്ങുവട്ടത്തില്‍
ചിതറുന്ന കാര്‍കൂന്തലിന്റെ രജനിയായേനേ
പക്ഷേ, ഹാ കഷ്ടം..
ഞാനൊരു ചിന്തകനായതിനാല്‍
യുഗാന്തരങ്ങളായി എന്റെ മനസ്സിന്റേയും
മനോരാജ്യത്തിന്റേയും തടങ്ങലിലാണ്
****
ഈ കൃതിയെ കുറിച്ചുള്ള അഭിപ്രായം എഴുതുക.
venumaster@gmail.com
Tuesday, January 8, 2008
തുലനം
Tuesday, May 15, 2007
നകസ്‌ലിസം
വാര്‍ത്തകള്‍ക്കിടയില്‍
എം.വേണു, മുംബൈ
“ബാന്ദ്രയിലെ വീട്ടില്‍ നിന്നും അരുണ്‍ ഫെരേര എന്ന ഇടതുപക്ഷ തീവ്രവാദിയെ അറസ്റ്റു ചെയ്തു.”
നക്സലിസം ഒരു ദുര്‍മേദസുള്ള എസ്റ്റാബ്ലിഷമെന്റിനെ ചെറുക്കുന്നു. അതൊരു റൊമാന്റിക് ആശയമാണ്. നഗരത്തിലെ ഒരു ബൂര്‍ഷ്വകള്‍ക്കും ദഹിക്കാത്ത ഒരു ആശയം. ഒരു കുത്തകയെ സ്വാധീനിക്കാന്‍ ചങ്കൂറ്റ ദൌര്‍ബല്യം ഇല്ലാത്ത ഹതാശയര്‍ ഉള്ളിടത്തോളം കാലം ഈ ചെറുത്തു നില്പൂ തുടരും....
[Hit Counter]
Subscribe to:
Posts (Atom)